തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാല സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയില്ല.
അതേസമയം ബിപോർ ജോയ് ചുഴലിക്കാറ്റ് എട്ടുമണിയോടെ തീരംതൊടുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. ചുഴലിക്കാറ്റ് തീരംതൊടുന്നതിന് മുന്നോടിയായി ഗുജറാത്ത് തീരത്ത് കത്ത മഴയും കാറ്റും ആരംഭിച്ചിട്ടുണ്ട്. ശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.