പന്തളം : കേരള കർഷക സംഘം മുടിയൂര്‍ക്കോണം മേഖല സമ്മേളനം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സി കെ രവിശങ്കർ ഉദ്ഘാടനം ചെയ്തു. മുടിയൂര്‍ക്കോണം മേഖല കമ്മിറ്റി പ്രസിഡന്റ് പി ആർ സാംബശിവൻ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ ശിവശങ്കരപ്പിള്ള, രാമചന്ദ്രൻ, ഗംഗാധരൻ, ശോഭ സജിൻകുമാർ എന്നിവരെ കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് മനോജ് മുണ്ടക്കൽ ഉപഹാരം നല്കി ആദരിച്ചു. കർഷക സംഘം മുടിയൂര്‍ക്കോണം മേഖല കമ്മിറ്റി സെക്രട്ടറി കെ ഹരിലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി പി ഐ എം മുടിയൂര്‍ക്കോണം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എൻ പ്രസന്ന കുമാർ, കെ എസ് കെ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കെ കെ സുധാകരൻ, കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ എച്ച് ഷിജു, വി എൻ മംഗളാന്ദൻ, സി ജി ജനാർദ്ധൻ, കെ ലീല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിജു കണ്ണങ്കര (പ്രസിഡണ്ട്), വർഗ്ഗീസ് ജോർജ്,കെ ഡി വിശ്വംഭരൻ (വെെസ് പ്രസിഡന്റ്മാര്‍) പി ആർ സാംബശിവൻ, (സെക്രട്ടറി) വി എൻ മംഗളാനന്ദൻ, കെ ലീല (ജോയിൻ സെക്രട്ടറിമാർ) കെ എച്ച് ഷിജു (ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.