തിരുവനന്തപുരം: 2023 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയില്‍ ഫുഡ് സ്റ്റാളുകള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു താത്പര്യപത്രം ക്ഷണിച്ചു. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ മേള, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള, മത്സ്യ വിഭവങ്ങളുടെ ഭക്ഷ്യമേള, പെറ്റ്‌സ് ഫുഡ് ഫെസ്റ്റിവല്‍, പാല്‍ -പാല്‍ ഉത്പന്നങ്ങള്‍/ ചോക്കലേറ്റ് – ഭക്ഷ്യമേള, കാറ്ററിങ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യമേള, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഭക്ഷ്യമേളയാണു നടക്കുന്നത്.
ഏതു വിഭാഗത്തിലാണ് പങ്കെടുക്കാൻ താല്‍പര്യപ്പെടുന്നത് എന്ന് അപേക്ഷകര്‍ വ്യക്തമാക്കണം. ഒക്ടോബര്‍ 20നു മുൻപായി [email protected] എന്ന ഇ -മെയില്‍ അഡ്രസ്സില്‍ താത്പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്ഥല ലഭ്യതയുടെയും അടിസ്ഥാനത്തിലാകും അന്തിമാനുമതി. നിശ്ചിത വാടക ഈടാക്കിയോ അല്ലാതെയോ ആകും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യമേളയില്‍ പങ്കെടുക്കുവാൻ അവസരമൊരുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍: 0471-2721243,
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.