തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുത്തനെ വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 36,880 രൂപയും ആണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 76 രൂപ.
സ്വർണം ഗ്രാമിന് 4580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു. അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിത വളർച്ച കൈവരിച്ചതിനെത്തുടർന്ന് ബോണ്ട് വരുമാന മുന്നേറ്റം കുറഞ്ഞതാണ് സ്വർണത്തിന് അനുകൂലമായത്. ഇന്നും സ്വർണത്തിൽ വാങ്ങൽ നടന്നേക്കാം. 1910 ഡോളറിന് മുകളിൽ സ്വർണം മുന്നേറ്റ പ്രവണത കൈവരിച്ചേക്കാം എന്ന് വിദഗ്ധർ പറയുന്നു.