തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനം ഉയരുന്നതും ഡോളർ ശക്തി പ്രാപിക്കുന്നതും സ്വർണത്തിന് വിനയാണെങ്കിലും 1770 ഡോളർ നിരക്കിലെ ക്രമപ്പെടൽ സ്വർണത്തിന് വീണ്ടും റിക്കവറി നൽകിയേക്കാം. 1810 ഡോളറിന് മുകളിൽ സ്വർണത്തിന് മുന്നേറ്റ സാധ്യത ഉണ്ടെന്നു വിദഗ്ധർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില ഉയർന്നു
RECENT NEWS
Advertisment