തിരുവനന്തപുരം: പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന് സര്‍ക്കാര്‍. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ചിംഗ് കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിലുണ്ട്. ജോലിയില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും അച്ചടക്ക നടപടികള്‍ക്ക് മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവെയ്ക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നു.
ബയോമെട്രിക് പഞ്ചിങ് സംവിധാനം പുതുവര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ കളക്ടറേറ്റ് , വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ഒരുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പദ്ധതി നടപ്പായില്ല. പിന്നീട് ഒരു മാസത്തിനകം ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നിലവില്‍ വന്നത്.