തിരുവനന്തപുരം: ജസ്റ്റിസ് സുനില്‍ തോമസ് ഉള്‍പ്പടെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിച്ചുരുക്കും. ഭരണനിര്‍വഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ്, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച പോലിസുകാരന്‍ കോടതിയില്‍ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്. കേസുകള്‍ പരിഗണിക്കുന്നത് പരമാവധി വെട്ടിചുരുക്കും. അഭിഭാഷകരേയും മറ്റും കോടതിയില്‍ എത്താന്‍ നിര്‍ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവെക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നു.