കൊച്ചി : മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിഎച്ച്ആർ തീരുമാനത്തിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയിൽ നടന്ന സമരമാണ് മലബാർ കലാപമെന്ന് കേരള ഹിസ്റ്ററി കോൺഗ്രസ് പറഞ്ഞു. സമരത്തിനു പിന്നിൽ മലബാറിലെ മാപ്പിള കർഷകരായിരുന്നു. കലാപപ്രദേശങ്ങളിൽ നീതിയും സമാധാനവും നടപ്പിലാക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിഘണ്ടുവിലെ മാറ്റമെന്നും കെഎച്ച്‌സി ആരോപിക്കുന്നു.
ഇത് രണ്ട് വർഷമായി നടന്ന ഗൂഢാലോചന ; ഐസിഎച്ച്ആർ തിരുത്തലിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ്
RECENT NEWS
Advertisment