പത്തനംതിട്ട : കേരള നോളജ് ഇക്കോണമി മിഷന്റെ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 42 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല യോഗത്തെ അഭിസംബോധന ചെയ്തു. കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. കമ്മ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്.
പത്തനംതിട്ട വൈ എം സി എ ഹാളില്‍ നടന്ന പരിപാടിയില്‍ നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ എസ്. ആദില, നോളജ് ഇക്കോണമി മിഷന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ബി സി അപ്പു , പ്രോഗ്രാം മാനേജര്‍ ജെ പാര്‍വതി , പ്രോഗ്രാം കോഡിനേറ്റര്‍ സ്വാമിനാഥ് എസ് ധന്‍രാജ്, മീഡിയ കോഡിനേറ്റര്‍ ഇ പി ഷൈമി, ഓഫീസ് എക്സിക്യൂട്ടീവ് പി എന്‍ തുളസി എന്നിവര്‍ പങ്കെടുത്തു.