കോഴിക്കോട്: ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 21 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 26 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ രണ്ട് പേരുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പുതുതായി ഏഴുപേര്‍ ഉള്‍പ്പെടെ 396 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നിരീക്ഷണത്തിലുണ്ട്. ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍ ആരും തന്നെ നിരീക്ഷണത്തില്‍ ഇല്ല.
ബോധവൽക്കരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ തുടരുകയാണ് ജില്ലയിൽ. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്ന കൊറോണ ബാധിച്ച പെൺകുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 21 സാമ്പിളുകളും നെഗറ്റീവ് ; ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു
RECENT NEWS
Advertisment