തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളായ വില്‍പ്പനക്കാര്‍ക്ക് നല്‍കിവരുന്ന ഓണം ഉത്സവബത്ത അവകാശമാക്കിക്കൊണ്ടും ആനുകൂല്യങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചും ഉത്തരവായി. വിവാഹ ധനസഹായം 5000 രൂപയില്‍നിന്നും 25000 രൂപയായും ചികിത്സാ ധനസഹായം 20000 രൂപയില്‍നിന്നു 50000 രൂപയായും പ്രസവ ധനസഹായം 5000 രൂപയില്‍നിന്നും 10000 രൂപയായും സാധാരണ ചികിത്സാ സഹായം 3000 രൂപയില്‍ നിന്നും 5000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
പത്താം ക്ലാസില്‍ 80% മാര്‍ക്ക് നേടുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ബിരുദം, ബിരുദാനന്തര പഠനം, പ്രൊഫഷണല്‍ പഠനം എന്നിവയ്ക്ക് വിവിധ നിരക്കുകളില്‍ തുക അനുവദിക്കും.
ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പ്രായം പിന്നിട്ടാലും 60 വയസുവരെ താത്പര്യ പ്രകാരം ക്ഷേമനിധിയില്‍ അംഗമായി തുടരുന്നതിനും എല്ലാ സ്വന്തം തരത്തിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നതിനും അര്‍ഹതയുണ്ടായിരിക്കും എന്നും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് അറിയിച്ചു.