Sunday, May 4, 2025 10:37 pm

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ദേശീയതലത്തിൽ വീണ്ടും കേരളത്തിന് ഒന്നാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൌരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു.

മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൌരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്, 55.1 പോയിന്റ്. നാഗാലാൻഡാണ് ഏറ്റവും അവസാന സ്ഥാനത്ത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാമത്തെ തീമിൽ കേരളം ഒന്നാമതാണ്. ധനകാര്യ മാനേജ്മെന്റിലെ മികവിലും കേരളം ഒന്നാമത്.

ഏറ്റവും സുശക്തമായ നഗരസഭാ കൌൺസിലുകളും കൌൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്സ് അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്നത്. അർബൻ കമ്മീഷൻ ഉൾപ്പെടെയുള്ള നടപടികൾ കൂടി പൂർത്തിയാകുന്നതോടെ, കേരളം കൂടുതൽ മികവിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. എന്നോടൊപ്പം ഹിമാചൽ പ്രദേശ് നഗരവികസന വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗും മറ്റ് നഗരകാര്യ വിദഗ്ധരും പ്രകാശനചടങ്ങിൽ പങ്കെടുത്തിരുന്നു. ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ പ്രജയാണ് ഇൻഡക്സ് തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് നഗര ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതാ വികസനത്തിന് വേണ്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിയാണ് പ്രജ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ സംവിധാൻ ബച്ഛാവോ റാലി ; ജില്ലയിൽ നിന്നും മൂവായിരം കോൺഗ്രസ് പ്രവർത്തകർ...

0
പത്തനംതിട്ട : നരേന്ദ്രമോഡി സർക്കാരിന്റെ ഭരണഘടനാ ലംഘനങ്ങൾക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി...

രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ

0
കാസർകോട്: കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പോലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച്...

വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം

0
തൃശൂർ: വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം. തിരുവമ്പാടിയാണ്...

പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

0
ചേര്‍ത്തല: പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്...