പത്തനംതിട്ട : കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. വിജയകാന്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി ആർ. ബിനു, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ശ്രീകുമാർ,ഡി സിആർബി ഡിവൈഎസ്പി കെ..എ വിദ്യാധരൻ, തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ, അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ,വി സഞ്ജു കൃഷ്ണൻ, കെ. ആർ. ഷെമി മോൾ, കെ. ബി. അജി, ടി. എൻ. അനീഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ സർജി പ്രസാദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജയരാജ് നന്ദിയും പറഞ്ഞു. കെപിഎ ജില്ലാ നിർവാഹക സമിതി അംഗം ധനൂപ് എം. കുറുപ്പ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഇ. സുധീർ ഖാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി. സക്കറിയ പ്രവർത്തനറിപ്പോർട്ടും ട്രഷറര് രാജേഷ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. പൊതുസമ്മേളനം കെ. യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കൾക്കും പോലീസ് സംഘടനാ മുൻ ഭാരവാഹികൾക്കുമുള്ള ആദരം കെ. യു. ജനീഷ് കുമാർ എംഎൽഎ സമർപ്പിച്ചു. ജി. സക്കറിയ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എസ്. ബൈജു നന്ദിയും പറഞ്ഞു. മുഖ്യപ്രഭാഷണവും മെറിറ്റ് അവാർഡ് വിതരണവും പ്രമോദ് നാരായണൻ എംഎൽഎ നടത്തി.പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ടി. ഡി. ബൈജു മുഖ്യാതിഥിയായിരുന്നു. ഡിവൈഎസ്പിമാരായ ഡോ.ആ.ർ ജോസ്, ആർ. ജയരാജ്, എസ്. അഷാദ്, ടി. രാജപ്പൻ, കെ. ആർ. പ്രതീക്, ബിനു വർഗീസ്, ബി. അനിൽ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. എസ് ശ്രീജിത്ത്, കെപിഎ ജില്ലാ സെക്രട്ടറി ശ്യാം കുമാർ,പോലീസ് സഹകരണസംഘം വൈസ് പ്രസിഡന്റ് എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.