കൊച്ചി: സേനയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പോലീസിന്റേത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡി എ കുടിശിക ഉടനടി തീർത്ത് നൽകണം. വർദ്ധിച്ച് വരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് ഭാവിയിൽ സമയബന്ധിതമായി ഡി എ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിൽ നടക്കുന്ന കെ പി എ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് പി എസ് ഷിയാസ് അധ്യക്ഷത വഹിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.