കൊച്ചി : വിദേശത്തേക്ക് കടക്കാന്‍ 20 ശ്രീലങ്കന്‍ വംശജര്‍ കൊച്ചിയില്‍ എത്തിയിരുന്നതായി സൂചന. ഏജന്റുമാര്‍ പിടിയിലായെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവര്‍ കൊച്ചി വിട്ടതായാണ് വിവരം.
മുനമ്പം തീരം വഴി ബോട്ട് മാർഗം വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് മനുഷ്യക്കടത്തിന് പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ കടക്കാനാണ് കൊച്ചിയിൽ എത്തിയിരുന്നതായി പോലീസിന് ലഭിച്ചിരുന്ന സൂചന. ഏജന്റുമാരെന്ന് സംശയിക്കുന്ന രണ്ട് പേരെ തൂത്തുക്കുടി പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇവർ കൊച്ചി വിടുകയായിരുന്നു. കൊച്ചിയിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്