പത്തനംതിട്ട : കേരള പോലീസ് വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. സാമൂഹ്യ പരിഷ്കർത്താവും മനുഷ്യാവകാശ പ്രവർത്തകനും റിട്ടയേഡ് ജില്ലാ രജിസ്ട്രാറുമായ ഡോക്ടർ എം എം കബീർ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. അർഹതപ്പെട്ട പല ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനോടൊപ്പം പെൻഷൻകാരോട് തികഞ്ഞ അവഗണനയാണ് സർക്കാർ കാണിക്കുന്നത്.
2024 ജൂലൈ ഒന്നിന് നടപ്പിലാക്കേണ്ട ശമ്പള പെൻഷൻ കമ്മീഷനെ ഉടന്‍ നിയമിക്കുക, 19 ശതമാനം ഡി.ആർ കുടിശ്ശിക ഉടൻ നൽകുക, ട്രെയിനിങ് പീരിഡ് സർവീസ് ആയി പരിഗണിക്കുക, 4 ആം ഗ്രേഡ് അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പോലീസ് ആക്ട് 104 (A) പ്രകാരമുള്ള ആനുകൂല്യങ്ങൾ വിരമിച്ച പോലീസുകാർക്കും ലഭ്യമാക്കുക, 70 വയസ്സ് കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് അധിക പെൻഷൻ നൽകുക, 2023 മാർച്ച് മാസത്തിന് ശേഷം വിരമിച്ച പോലീസ് പെൻഷൻകാർക്ക് എത്രയും വേഗം ആനുകൂല്യങ്ങൾ നല്‍കുക എന്നീ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി വൈ റഹീം റാവുത്തർ, കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് മോഹൻകുമാർ, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, അസോസിയേഷൻ നേതാക്കളായ മണികണ്ഠൻ നായർ തിരുവനന്തപുരം, രവികുമാർ കോട്ടയം, രവീന്ദ്രൻ പിള്ള കൊട്ടാരക്കര, വരദരാജൻ, ജമാലുദ്ദീൻ കുഞ്ഞ്, സജികുമാർ, അഡ്വ. പീലിപ്പോസ് എബ്രഹാം, റിട്ടയേഡ് എസ് പി സാബു പി ഇടിക്കുള, ടി സി മണി, ജോർജ് തോമസ്, മുരളി ദാസ്, കെ ജി മോഹനൻ, വിഎസ് ശശിധരൻ നായർ, പ്രസന്നകുമാർ, വിജയമ്മ, ഓമനക്കുട്ടി, രാധാകൃഷ്ണൻ, ഉമ്മർ റാവുത്തർ, സുധാകരൻ, സുരേഷ് കുമാർ, അജയൻ, പി വേലായുധൻ, ടിടി എബ്രഹാം, സുരേഷ് കുമാർ മല്ലപ്പള്ളി, രാജ, ഗോപാലൻ, കെ കെ ജോസ്, എം ബി രാജപ്പൻ, തുടങ്ങിയവർ സംസാരിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.