പത്തനംതിട്ട : കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ദ്വിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർപേഴ്സൺ ഡോ. പി.വി. പുഷ്പജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഐ.റ്റി. കൺവീനർ ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കസ്തൂർ ബ്ബാ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനറൻമാരായ എലിസബത്ത് അബു, അനിതാ സജി, ജി.ബി.മെമ്പർ ഡോ. ഗോപീമോഹൻ, സംസ്ഥാന സെക്രട്ടറി ബിനും എസ്. ചക്കാല, കെ.പി.ജി.ഡി. ജില്ലാ പത്തനംതിട്ട ചെയർമാൻ കെ.ജി.റെജി., ആലപ്പുഴ ജില്ലാ ചെയർമാൻ സജി തെക്കേതലക്കൽ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, അടൂർ നിയോജക മണ്ഡലം ചെയർമാൻ എം.ആർ. ജയപ്രസാദ്, റാന്നി നിയോജക മണ്ഡലം ജനറൽ കൺവീനർ പ്രദീപ് കുളങ്ങര കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി അഡ്വ. ഷെറിൻ എം.തോമസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ വെച്ച് ശ്രീനാരായണഗുരു-മാഹാത്മജി ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ലേഖ കെ.പി.ജി.സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ പ്രകാശനം ചെയ്തു. ഡോ. പി.വി. പുഷ്പജ പുസ്തകം ഏറ്റുവാങ്ങി. സമാപന സമ്മേളനത്തിൽ വെച്ച് എല്ലാവർക്കും ലീഡർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാർട്ടി ഭാരവാഹികളുടെ നിർണയത്തിൽ സ്ത്രീ സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും ലഹരി വ്യാപനത്തിനെതിരായും ക്യാമ്പിൽ പ്രമേയങ്ങൾ പാസാക്കി ബന്ധപെട്ടവർക്ക് കൊടുക്കാൻ തീരുമാനിച്ചു. മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും ഡി.സി.സി.വൈസ് പ്രസിഡൻറും ആയ എം.ജി.കണ്ണന്റെ അകാല വിയോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.ആർ.ജയപ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ച് അനുശോചന യോഗം ചേർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.