പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ കേരള പ്രദേശ് കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ഈ മാസം 10, 11 തീയതികളില്‍ അടൂർ തുവയൂർ ബോധി ഗ്രാമില്‍ വെച്ച് സംസ്ഥാന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തുന്നു. മഹാത്മാ ഗാന്ധിയുടെ പ്രിയ പത്നി കസ്തൂര്‍ബാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച ധീര വ്യക്തിയായിരുന്നു. കൂടാതെ സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണവും മാതൃകയും പ്രചോദനവും ആയ കസ്തൂര്‍ബാ ഗാന്ധിയുടെ പേരില്‍ ഒരു സംഘടന ഇന്ത്യയില്‍ തന്നെ ആദ്യമായി ആയിരിക്കും ക്യാമ്പുകളും മറ്റും സഘടിപ്പിച്ച് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ക്യാമ്പാണിത്. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും വ്യക്തിപരവും ആയ പ്രശ്നങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. സ്ത്രീകളുടെ ശാരീരിക, മാനസിക-പ്രശ്‌നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യുന്നതിനും അതിന് പരിഹാരം ഉണ്ടാക്കുന്നതിനും എത് പ്രശ്നങ്ങൾ വന്നാലും അതിനെ ധൈര്യത്തോടെ നേരിടാനും ഉള്ള ഒരു മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ ക്യാമ്പ്. കൂടാതെ നിരാലംബരായ സ്ത്രീകള്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ ചെയ്തുവരുന്നു. ഇന്ന് നമ്മുടെ ഭരണാധികാരികളും മറ്റും സ്ത്രീകളെ നിരന്തരം അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ്. സ്ത്രീകൾ വലിയ പീഢനങ്ങൾ നേരിടേണ്ട ഒരവസ്ഥയാണ് ഇന്നുള്ളത്. അവരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അവജ്ഞയോടെ തള്ളുകയാണ്. ഉദാഹരണത്തിന് ആശ പ്രവര്‍ത്തകരോട് ഉള്ള സമീപനം തന്നെ നോക്കൂ. അവര്‍ ജീവിക്കാൻ വേണ്ടി തെരുവില്‍ ഇറങ്ങിയിട്ട് നാളുകള്‍ എത്രയായി. അതുകൊണ്ട് തന്നെ കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദിയുടെ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുക്കും. 2025 മെയ്10 ന് രാവിലെ 9 ന് രജിസ്ട്രേഷൻ. 9.30 ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർ പേഴ്സൺ ഡോ. പി. വി.പുഷ്പജ പതാക ഉയർത്തും. 9.45 ന് ഗാന്ധി ഗീതം. കെ. പി. സി.സി.ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗ്ഗീസ് സംസ്ഥാന നേതൃപഠന ശിബിരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർപേഴ്സൺ ഡോ. പി.വി.പുഷ്പജ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനറും കെ.പി.ജി.ഡി. -ജി.ബി. മെമ്പറുമായ ബിനു എസ്. ചക്കാലയിൽ ആമുഖം പ്രഭാഷണം നടത്തും. ഡി.സി.സി.പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ അതിഥി ആയിരിക്കും. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തും.
ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, കെ.പി.ജി.ഡി.സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ ബീന കെ.എസ്., മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ എന്നിവർ പ്രസംഗിക്കും. 11.15 ന് മാതൃകാ സാമൂഹ്യ പ്രവർത്തക ശ്രീദേവി ബാലകൃഷ്ണൻ നയിക്കുന്ന ഐസ് ബ്രേക്കിംഗ്. 12.15 ന് കെ.പി.സി.സി. നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്.അടൂർ “സമകാലിക നേതൃത്വം”എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കും. 12.45 ന് “സ്ത്രീകളും രാഷ്ട്രീയവും”എന്ന വിഷയത്തിൽ മാസ്റ്റർ ട്രയിനർ സ്റ്റെല്ല തോമസ് ക്ലാസ്സ് എടുക്കും. 2.15 ന് ഗ്രൂപ്പ് ചർച്ച. 3.45 ന് പൊതു ചർച്ച. 7 ന് സംഘടനാ ചർച്ച 7.30ന് ഗാന്ധിമാർഗ്ഗം. 8.45 മുതൽ കലാപരിപാടികൾ. തുടർന്ന് ക്യാമ്പ് ഫയർ. മെയ് 11 ന് രാവിലെ 6 ന് ഗാന്ധിചര്യ. 6.30 ന് യോഗ ട്രയിനർ ശ്രീകലാ റെജി നയിക്കുന്ന യോഗ ക്ലാസ്സ്.7.30 ന് ഗാന്ധിമാർഗ്ഗം. 9 ന് ഡബ്ലിയു.സി.സി.കമ്മീഷൻ ഹെൽത്ത്& ഹീലിംഗ് മെമ്പറും അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻറും ആയ ഡോ.സെലിൻ നയിക്കുന്ന “നവ സാമൂഹ്യപ്രശ്നങ്ങൾ” എന്ന ക്ലാസ്സ് നടക്കും.
10.30 ന് “സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ “എന്ന വിഷയത്തിൽ രാജ്യാന്തര പ്രശ്സ്ത ഡോക്ടർ പാപ്പച്ചനും അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റർ ടീമും നയിക്കുന്ന ക്ലാസ്സ് നടക്കും. 12 ന് ആക്ഷൻ പ്ലാൻ രൂപീകരണം. 2.30 ന് എ.ഐ.സി.സി.വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കസ്തൂർബ്ബ ഗാന്ധി ദർശൻ സംസ്ഥാന ചെയർ പേഴ്സൺ ഡോ. പി.വി. പുഷ്പജ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിൽ വെച്ച് കെ.പി.ജി.ഡി. ജില്ലാ കമ്മിറ്റി നടത്തിയ ഗുരു-മഹാത്മാ സംഗമത്തിന്റെ ശതാബ്ദി അനുസ്മരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ലഘു ലേഖ പ്രകാശനം ചെയ്യും. സമാപന സമ്മേളനത്തിൽ കെ.പി.ജി.ഡി.ഗവേണിംഗ് ബോഡി അംഗങ്ങളായ കെ.ജി.ബാബുരാജ്, ഡോ.ഗോപീമോഹൻ ഡി., കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ എലിസബത്ത് അബു,കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി, കെ.പി.ജി.ഡി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ. ഷെറിൻ എം.തോമസ് എന്നിവർ പ്രസംഗിക്കും. കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ ബീന കെ.എസ്., സംസ്ഥാന കൺവീനറൻമാരായ അനിത സജി, എലിസബത്ത് അബു, കെ.പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി., കെ.പി.ജി.ഡി. ജില്ലാ വൈസ് ചെയർ പേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.