തിരുവനന്തപുരം : പ്രതിരോധിച്ചാൽ നൂറ് ശതമാനവും തടയാൻ കഴിയുന്ന പേവിഷബാധ മരണങ്ങളിൽ പകച്ച് കേരളം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നാലുമാസമാകുമ്പോഴേക്കും പതിനൊന്ന് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആകെ ഈ വർഷം റിപ്പോർട്ട് ചെയ്ത പത്തിൽ മൂന്ന് മരണങ്ങളും സംഭവിച്ചത് ഈ മാസം 21 ദിവസത്തിനിടെയാണ്. 2030 ഓടെ രാജ്യം പേവിഷ മുക്തമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജിതമെന്ന് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുമ്പോഴും ലക്ഷ്യം നേടാനാകാത്ത വിധം മരണ നിരക്ക് വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർധന പ്രകടമാണ്. 2020ൽ സംസ്ഥാനത്ത് ആകെ സംഭവിച്ചത് അഞ്ച് പേവിഷ മരണങ്ങളാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1