തിരുവനന്തപുരം: കേരളത്തിന്റെ മഹോത്സവമാകാനെത്തുന്ന കേരളീയത്തിന് പിന്തുണയുമായി റെസിഡൻസ് അസോസിയേഷനുകളും വ്യാപാരി വ്യവസായി സമൂഹവും. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനങ്ങളുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിലും പങ്കാളിത്തത്തിലും മുഴുവൻ നഗരസവാസികളുടെയും വ്യാപാരസമൂഹത്തിന്റെയും പിന്തുണയുണ്ടാകുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.
കേരളീയം പരിപാടി തിരുവനന്തപുരം നഗരവാസികള്‍ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ടാഗോര്‍ തിയറ്ററില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ ഇരുനൂറിലേറെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, കോര്‍പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കോര്‍പറേഷൻ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കേരളീയം സ്വാഗതസംഘം ചെയര്‍മാനായ മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും നേതൃത്വം നല്‍കിയ യോഗത്തില്‍ എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, മേയര്‍ ആര്യാ രാജേന്ദ്രൻ, കേരളീയം സ്വാഗതസംഘം കണ്‍വീനറും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.