പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ – യുവജന കൺവൻഷൻ നടത്തി. പത്തനംതിട്ട ഗുരുകൃപ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം ആന്റോ ആന്റണി എം പി ഉൽഘാടനം ചെയ്തു. യുവതി, യുവാക്കൾക്ക് തോഴിലവസരങ്ങൾ സൃഷ്ടിക്കണം, കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും ഒഴിവാക്കി എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ പേരുകൾ രജിസ്റ്റർ ചെയ്തു തൊഴിൽ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുവാൻ ഉള്ള സത്വരനടപടികൾ ഗവണ്മെന്റ് സ്വീകരിക്കണo എന്ന് കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ യുവജന കൺവൻഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. സാംബവരുടെ ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന് സംസ്ഥാന പ്രസിഡന്റ് ഭാനുമതി ജയപ്രകാശ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കെ എസ് എസ് പത്തനംതിട്ട ജില്ല സെക്രട്ടറി. പി എൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. കോമഡി താരം ഹരി ഉതിമുടിനെ ജനറൽ സെക്രട്ടറി ഐ ബാബു അനുമോദിച്ചു. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ആർ കൃഷ്ണകുമാർ ലഹരി വിരുദ്ധ ക്‌ളാസ് നയിച്ചു. അജിത് കുമാർ, ശിവൻകുട്ടി, രവീന്ദ്രൻ, സരള, എന്നിവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1