Wednesday, April 16, 2025 10:47 pm

പത്താം ക്ലാസ്സ് പ്രവേശനം ; പാദ,അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാർക്കുകളുടെ അടിസ്ഥാനത്തില്‍ : സി. രവീന്ദ്രനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്താം ക്ലാസിലേക്കുള്ള പ്രവേശനം പാദ, അര്‍ധവാര്‍ഷിക പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയ മാര്‍ക്കുകള്‍ അനുസരിച്ചായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തില്ല.

പൂര്‍ത്തിയായ പരീക്ഷകളിലെ മാര്‍ക്കും പാദ, അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കിന്റെയും ശരാശരിയും  പരിഗണിച്ചായിരിക്കും പത്താം ക്ലാസിലേക്കുള്ള ക്ലാസ് കയറ്റം  നിശ്ചയിക്കുകയെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ എല്ലാവര്‍ക്കും കയറ്റം നല്‍കുന്ന രീതിയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

അതേ സമയം സാമൂഹിക ഒത്തുചേരല്‍ സാധ്യമാകുന്ന ഘട്ടത്തില്‍ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്ഇ പരീക്ഷകള്‍ നടത്തും. എന്നാല്‍ പരീക്ഷ നടത്തുന്ന തീയതി നിലവിലെ സാഹചര്യത്തില്‍ പറയാനാകില്ല. പരീക്ഷകള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹര്യം ഉണ്ടായാല്‍ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷയുടെ സാധ്യത പരിശോധിക്കുകയുള്ളു.

സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം സമയ ബന്ധിതമായി നടത്തും. പൊതുവിദ്യാലയങ്ങളില്‍ ഒരു വിദ്യാര്‍ഥിക്കും  പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. എന്നാല്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമോ എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പറയാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള എട്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ജില്ലാഹബ്ബുകളില്‍ എത്തിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാക്കിയ ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഗതാഗതം പുനസ്ഥാപിച്ചതിന് ശേഷം ജില്ലാതല ഹബ്ബുകളിലേക്ക് എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം

0
ജലൗണ്‍ (യുപി): ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസുകാരന് സി​ഗരറ്റ് വലിയ്ക്കാൻ...

12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ

0
അഹമ്മദാബാദ്: 12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ....

മുറിഞ്ഞകൽ മൊട്ടപ്പാറ മലക്കുട മഹോത്സവം ഏപ്രിൽ 23ന്

0
മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ പത്താമുദയ മലക്കുട മഹോത്സവം...

മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

0
തിരുവനന്തപുരം : ഇന്നലെ നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ...