വൈറ്റില : സംസ്ഥാനത്തെ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ സ്കൂളുകളും അടുത്ത മാർച്ചോടെ ഹൈടെക്കായി മാറുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അതോടെ കേരളം വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നുരുന്നി ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയർ സൗമിനി ജെയിൻ അധ്യക്ഷയായി. പി ടി തോമസ് എംഎൽഎ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക കെ ജയ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ ആർ പ്രേംകുമാർ, അബ്കാരി വെൽഫെയർ ബോർഡ് ചെയർമാൻ സി കെ മണിശങ്കർ, കൗൺസിലർമാരായ പി എസ് ഷൈൻ, നിഷ ദിനേശ്, ബൈജു തോട്ടാളി, ഡിഡിഇ കെ വി ലീല, ഡിഇഒ കെ കെ ലളിത, തൃപ്പൂണിത്തുറ എഇഒ അജിത്ത് പ്രസാദ് തമ്പി, ബിപിഒ പി എൻ ഉഷ, പൊതുവിദ്യാഭ്യാസ ജില്ലാ കോ–- ഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.
കൗൺസിലർ രാജീവ് കെ ചന്ദ്രശേഖരൻ സ്വാഗതവും പിടിഎ പ്രസിഡന്റ് പി ബി സുധീർ നന്ദിയും പറഞ്ഞു. കെട്ടിടനിർമാണത്തിന് ആദ്യഗഡുവായി 1.44 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.