എടത്വ : കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് ജന്മനാടിൻ്റെ സ്വീകരണം സെപ്റ്റംബർ 3 രാവിലെ 10.30ന് നടക്കും. തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ദർശനം നടത്തുന്ന ഡോ.വി.വേണുവിന് വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജന്മനാട്ടിൽ സ്വീകരണം നല്കുന്നത്. തിരുപനയന്നൂർ കാവ് ക്ഷേത്രം ജംഗ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. തുടർന്ന് കുടുംബക്ഷേത്രമായ തലവെടി തിരുപനയന്നൂർ കാവ് ക്ഷേത്രം ദർശനം നടത്തും. രാവിലെ 10.30ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന മുഖ്യ സന്ദേശം നല്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ അധ്യക്ഷത വഹിക്കും.
ഇതിന് മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപികരണ യോഗം ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് മുഖ്യ സന്ദേശം നല്കി. ഭരതൻ പട്ടരുമഠം (ചെയർമാൻ), ഡോ.ജോൺസൺ വി.ഇടിക്കുള (ജനറൽ കൺവീനർ), അജികുമാർ കലവറശ്ശേരിൽ (കൺവീനർ) എന്നിവരടങ്ങിയ 21 അംഗ സ്വാഗത സംഘം രൂപികരിച്ചു. ചടങ്ങിൽ അരുൺ പുന്നശ്ശേരിൽ, പിയൂഷ് പ്രസന്നൻ, കെ.എൻ സുരേഷ് കുമാർ, കേശവ കുമാർ, എൻ രാധാകൃഷ്ണൻ, കെ.കെ രാജു, ആർ മോഹന്നൻ, ടി.എം സുനിൽകുമാർ, വിമല പ്രസന്നൻ, പ്രഭ രഘുനാഥ്, മനോഹരൻ വെറ്റിലകണ്ടം, ഭരദ്വാജ് ആനന്ദ് പട്ടമന, എ.ജി. രഘുകുമാർ, മനോജ് മണക്കളം, ബി .അശോക് കുമാർ, ഗിരിജ പട്ടമന എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033