തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. ‘ന്നാ താന്‍ കേസ് കൊട്’ ആണ് മികച്ച ജനപ്രിയ ചിത്രം. മികച്ച നടന്‍ മമ്മൂട്ടി, വിന്‍സി അലോഷ്യസ് മികച്ച നടി ( രേഖ), പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ് ( വേട്ടപ്പട്ടികളും ഓട്ടക്കാരും), മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്സ്, മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ), മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്, മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്).
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം), ട്രാന്‍സ്‌ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ), മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍, മികച്ച പിന്നണി ഗായകന്‍- കപില്‍ കബിലല്‍ ( പല്ലൊട്ടി 90സ് കിഡ്‌സ്), മികച്ച സംഗീത സംവിധായകന്‍- എം ജയ ചന്ദ്രന്‍ ( അയിഷ), ഗാനരചന: റഫീഖ് അഹമ്മദ്, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സന്റ് ( ന്നാ താന്‍ കേസ് കൊട്), ബാലതാരം ( പെണ്‍) : തന്മയ, പ്രത്യക ജൂറി പരാമര്‍ശം: കുഞ്ചാക്കോ ബോബന്‍(ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍( അപ്പന്‍).