Friday, May 9, 2025 5:20 pm

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ എസ് എസ് പി എ പന്തളം മണ്ഡലം സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ എസ് എസ് പി എ പന്തളം മണ്ഡലം സമ്മേളനം നടത്തി. കേരളത്തിലെ പെൻഷൻകാർക്ക് നാളിതുവരെ നൽകുവാനുള്ള ഡി.ആർ കുടിശ്ശിക ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് പദ്ധതിയിൽ പെൻഷൻകാരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുക, സർക്കാർ പെൻഷൻകാരെ കൊള്ളയടിക്കുന്ന സമീപനത്തിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് എം എ ജോൺ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ്, കെ എസ് എസ് പി എ നേതാക്കളായ മധുസൂദനൻ, മോഹൻകുമാർ, വൈ റഹീം റാവുത്തർ, വിൽസൺ തുണ്ടിയത്, ചെറിയാൻ ചെന്നിർക്കര, ബി നരേന്ദ്രനാഥ്, ബിജിലി ജോസഫ്, കോശി മാണി, എം ആർ ജയപ്രസാദ്, ബി.രമേശൻ, അലക്സി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെരീഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആർ. മുഹമ്മദ് റാഫി, കെ ആർ വിജയകുമാർ, അനിൽകുമാർ, സാബുജി വർഗീസ്, വരമ്പേൽ ജോൺസൺ,  പി കെ രഞ്ജൻ, രാധാകൃഷ്ണൻ പൂഴിക്കാട്, കെ കെ ജോസ് പുഴിക്കാട്, സുനിത വേണു, രത്ന മണി സുരേന്ദ്രൻ, സുധ അച്യുതൻ, പി. എ ചെല്ലമ്മ, തങ്കമണി ടീച്ചർ, സോമിനി തുടങ്ങിയവർ സംസാരിച്ചു. 2024 – 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അലക്സി തോമസ് പ്രസിഡണ്ട്, രാധാകൃഷ്ണൻ പൂഴിക്കാട്, സെക്രട്ടറി, എബി സ്റ്റീഫൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

0
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ...

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...