Thursday, July 3, 2025 11:48 am

സംസ്ഥാനത്ത് കൊവിഡ് വാക്സീന് കടുത്ത ക്ഷാമം ; സ്റ്റോക്കുള്ളത് ഒരുലക്ഷത്തോളം മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സീന് കടുത്ത ക്ഷാമം. ഒരു ലക്ഷത്തോളം വാക്സീൻ മാത്രമാണ് കേരളത്തില്‍ ആകെ സ്റ്റോക്കുളളത്. ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി അഞ്ചരലക്ഷം വാക്സീൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.

തലസ്ഥാനമായ തിരുവനന്തപുരത്ത് ഇപ്പോൾ ആകെ ഉള്ളത് 6000 സോഡ് വാക്സീൻ മാത്രം. ജില്ലയിൽ 10ല്‍ താഴെ ആശുപത്രികളില്‍ മാത്രമാണ് ഇന്ന് കുത്തിവെയ്പ്പ് ഉണ്ടാകുക. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ നിര്‍ത്തിവെയ്ക്കാൻ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കുള്ള വാക്സീൻ ആദ്യമെത്തുന്നവര്‍ക്ക് നല്‍കും. സ്വകാര്യ മേഖലയില്‍ വാക്സീൻ തീരെ ഇല്ല.

അതേസമയം കൊവിഡ് വാക്സീൻ വിതരണത്തിന് ഇന്നലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്‌സീനേഷന്‍ സെന്‍ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.

കൊവിഡ് വാക്‌സീനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്. സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തണം. വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കൊവിഡ് വാക്‌സീന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് കൃത്യമായി നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

0
ആലപ്പുഴ : ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍....

പാതിവഴിയില്‍ നിലച്ച് കൈതപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടംപണി

0
കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാതിയിൽ നിർത്തിയ പുതിയ കെട്ടിടത്തിന്റെ പണി...

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...