മണ്ണാര്‍മല : കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മണ്ണാര്‍മല കെ.എ.സമദ് മൗലവി (74) അന്തരിച്ചു. മാപ്പിളപ്പാട്ട് കവിയുമായ സമദ് മൗലവി ദീര്‍ഘകാലം ജിദ്ദ പ്രവാസിയായിരുന്നു. വൈകീട്ട് 3ന് മണ്ണാര്‍മല ജുമാ മസ്ജിദില്‍ ജനാസ നമസ്ക്കാരം. കെ.എ.സമദ് മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മണ്ണാര്‍മല കെ.എ.സമദ് മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജിദ്ദയില്‍ പ്രവാസിയായിരുന്ന അദ്ദേഹം മതപണ്ഡിതന്‍, മാപ്പിളപ്പാട്ട് കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.