തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷം സ്വർണത്തിന് വില ഇടിഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ്. ഏറ്റവും കുറഞ്ഞ വില ജൂലൈ 1ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ തളർച്ചയും വിപണിയിലെ ആശങ്കകളും ഡെൽറ്റ വൈറസ് ഭീതിയും സ്വർണത്തിനും മുന്നേറ്റ സാധ്യതയൊരുക്കുന്നു. മികച്ച അടിത്തറയിട്ടു കഴിഞ്ഞ സ്വർണത്തിന്റെ അടുത്ത ലക്ഷ്യം 1830 ഡോളറാണ് എന്ന് വിദഗ്ധർ പറഞ്ഞു.