Saturday, April 19, 2025 7:23 am

ചിന്താ ജെറോമിന്‍റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വി.സിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുയർത്തിയത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പി.വി.സി പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ ആവശ്യപ്പെട്ടു.ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്.

അക്കാദമിക് പ്രോഗ്രാമുകളുടെ സർഗസ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്. സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വി.സി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതുകൊണ്ട് ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

0
സലാല : സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ...

ടീം വികസിത കേരളവുമായി ജില്ലാ കൺവെൻഷനുകൾ തുടങ്ങാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

0
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ജില്ലാ...

വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

0
തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍...