തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തു. നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്. നേരത്തെ സെനറ്റിലേക്കുളള ഗവർണ്ണരുടെ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്‍റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപക പ്രതിനിധിയായി തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ സുജിത്ത് എസിനെയാണ് ഗവർണർ നിർദേശിച്ചത്. മികച്ച വിദ്യാർഥികളുടെ വിഭാഗത്തിൽ കേരള സർവകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപർണ ജെ.എസ്, കാര്യവട്ടം ക്യാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൃഷ്ണപ്രിയ ആർ, പന്തളം എൻ.എസ്.എസ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥി രാമാനന്ദ് ആർ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ജി.ആർ.നന്ദന എന്നിവരെയുമാണ് ഗവർണർ നോമിനേറ്റ് ചെയ്തത്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.