Tuesday, July 8, 2025 3:59 pm

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകർ അതിനു കൂട്ടുനിന്നു. വൈദ്യുതി നിലച്ചപ്പോൾ ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തു എന്നും സതീശൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വി.ഡി.സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. KSU വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും. എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ KSU ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.

KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കൊല്‍ക്കത്ത കോടതി

0
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച്...

വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം...

ജൂലൈ 12 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

0
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/07/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും 08/07/2025...

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നയിക്കുന്ന ലഹരി വിരുദ്ധ യാത്രയ്ക്ക് പ്രൌഡ് കേരള...

0
പത്തനംതിട്ട : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നയിക്കുന്ന ...