കോഴിക്കോട്: തദ്ദേശ ഭരണ കൂടങ്ങളിലെ ജാഗ്രത സമിതികൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായി പുതിയ തീരുമാനം പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രഖ്യാപനം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുവെയാണ് സതീദേവി നിലപാട് അറിയിച്ചത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളില്‍ ഓരോ അവാര്‍ഡുകളാണ് നല്‍കുക. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതിലൂടെ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജാഗ്രത സമിതികൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായി പുതിയ തീരുമാനം പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ
RECENT NEWS
Advertisment