പത്തനംതിട്ട : കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി ജേക്കബ് മാമൻ വട്ടശ്ശേരിയെ നോമിനേറ്റ് ചെയ്തു.കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക നോമിനേറ്റ് ചെയ്തത്. 2014 മുതൽ കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ആയിരുന്നു. 1991ൽ കെ എസ് സി (എം) യുണിറ്റ് പ്രസിഡൻ്റ് ആയി ജേക്കബ് മാമൻ രാഷ്ട്രീയത്തിലേയ്ക്കിറ ങ്ങിയത്.
കെ എസ് സി (എം) കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡൻ്റ്, കെ എസ് സി (എം) ജില്ലാ ജനറൽ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമുദായിക, സാമൂഹിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി, മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ അംഗം, ഐസിഐസിഐ പ്രുഡൻഷ്യൽ അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.