പത്തനംതിട്ട : കേരളത്തിലെ ഭരണം അഴിമതിയുടെ കൂത്തരങ്ങാണെന്നും കേരളം സാമ്പത്തികമായി ഇല്ലാതായിരിക്കുന്നതായും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗ്ഗീസ്. കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി-സംസ്ഥാന നേതൃപഠനശിബിരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അവര്‍. ഇന്ത്യൻ വനിതകളുടെ ഏറ്റവും നല്ല മാതൃകയാണ് കസ്തൂർബ്ബ ഗാന്ധി. ധാരാളം സ്ത്രീകൾ പങ്കെടുത്ത സ്വാതന്ത്ര്യ സമരചരിത്രം ഉൾക്കൊണ്ടവരാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പ്രവർത്തകർ. ഗാന്ധിജി ഉൾപ്പെടെയുളള സ്വാതന്ത്ര്യ സമരസേനാനികളേയും സ്വാതന്ത്ര്യസമര ചരിത്രത്തേയും ഇന്ത്യൻ ഭരണഘടനയേയും മറയ്ക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറക്ക് ശരിയായ അറിവ് പകരേണ്ടത് നമ്മുടെ ഇന്നത്തെ പ്രധാന ഉത്തരവാദിത്വമാണ് എന്നും ദീപ്തി പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുത്തു. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർ പേഴ്സൺ ഡോ.പി. വി.പുഷ്പജ പതാക ഉയർത്തി. കസ്തൂർബഗാന്ധി ദർശൻ വേദി ജനറൽ കൺവീനർ ബിന കെ.എസ്.സ്വാഗതം പറഞ്ഞു. സംസ്ഥാന ചെയർപേഴ്സൺ ഡോ.പി.വി.പുഷ്പജ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനറും കെ.പി.ജി.ഡി.-ജി.ബി. മെമ്പറുമായ ബിനു എസ്. ചക്കാലയിൽ ആമുഖം പ്രഭാഷണം നടത്തി. ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.ജി.ഡി.സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ ബീന കെ.എസ്., ജി.ബി.അംഗം ഡോ.ഗോപീമോഹൻ ഡി, സംസ്ഥാന കൺവീനറൻമാരായ എലിസബേത്ത് അബു, അനിത സജി, കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ, കെ.പി.ജി.ഡി.അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.ആർ.ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്.അടൂർ, മാസ്റ്റർ ട്രയിനർ സ്റ്റെല്ല തോമസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.