തിരുവനന്തപുരം : കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വർധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വർദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200-ലേറെ ടൂറിസം സംരഭകർ പങ്കെടുത്തു.
കഴിഞ്ഞ വർഷം മൂന്നര ലക്ഷം വിദേശസഞ്ചാരികൾ കേരളം കാണാനെത്തി. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് സഞ്ചാരികളിൽ ഏറെ പേരും എത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധന 150.31 ശതമാനമാണ്. ടൂറിസം മേഖലയിൽ നിന്ന് സംസ്ഥനത്തിന് പോയവർഷം കിട്ടിയ ആകെ വരുമാനം 35168 കോടിയാണ്. വരുമാനത്തിൽ മാത്രം 186.25 ശതമാനത്തിന്‍റെ വർധനവ് രേഖപ്പെടുത്തി. കൊവിഡ് കാലത്തിന്‍റെ മുമ്പുള്ള അളവിലേക്ക് കഴിഞ്ഞ വർഷം സഞ്ചാരികൾ എത്തിയില്ലെങ്കിലും ഈ വർഷം അത് മറികടക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന ട്രാവൽ മീറ്റിന് ചെന്നൈയും വേദിയായി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200-ലേറെ സംരഭകർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്‍റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, തെയ്യം, തിറ, കളരിപ്പയറ്റ് എന്നിവ ട്രാവൽ മീറ്റ് വേദിയിൽ അവതരിപ്പിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.