ആലപ്പുഴ : കേരള സർവകലാശാല കലോത്സവത്തിന് ജില്ല വേദിയാകുന്നു. ഏപ്രിൽ 1 മുതൽ 5 വരെ നടത്താനാണ് ആദ്യ തീരുമാനമെങ്കിലും ഒരു ദിവസം നേരത്തേ തുടങ്ങാനും ആലോചിക്കുന്നു. ഒന്നാം തീയതി ശനിയാഴ്ചയായതിനാൽ സാംസ്കാരിക ഘോഷയാത്രയിലും മറ്റും വിദ്യാർഥികളുടെ പങ്കാളിത്തം കുറയും എന്നതിനാലാണ് അധ്യയന ദിവസമായ ഈമാസം 31നു തന്നെ കലോത്സവം തുടങ്ങാൻ ആലോചിക്കുന്നത്. നഗരത്തിലും പരിസരങ്ങളിലുമായിട്ടായിരിക്കും വേദികൾ ഒരുങ്ങുക.
നഗരത്തിലെ കോളേജുകൾക്ക് പുറമേ വണ്ടാനം മെഡിക്കൽകോളേജ്, അമ്പലപ്പുഴ ഗവ. കോളേജ് എന്നിവിടങ്ങളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നത് സംഘാടകരുടെ പരിഗണനയിലുണ്ട്. ആലപ്പുഴ ടൗൺ ഹാൾ, എസ്ഡി കോളേജ്, സെന്‍റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിലും വേദികൾ ഉണ്ടായേക്കും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.