ഗുരുവായൂര്‍: അഗ്നി വിഴുങ്ങാതെ ഗുരുവായൂരപ്പനെ കാത്ത കേശവന്‍ നായര്‍ വിടവാങ്ങി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിലകപ്പെടാതെ ഗുരുവായൂരപ്പ വിഗ്രഹം മാറ്റാന്‍ നേതൃത്വം നല്‍കിയ കേശവന്‍ നായര്‍ അന്തരിച്ചു. തിരുവെങ്കിടത്തുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നതിനിടെ 88-ാം വയസ്സിലാണ് അന്ത്യം. ഗുരുവായൂര്‍ ക്ഷേത്രം അഗ്നിക്കിരയായതിന്റെ 51 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് അദ്ദേഹത്തിന്റെ വിയോഗം.
1970 നവംബര്‍ 29 ന് രാത്രിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഗ്‌നിബാധയുണ്ടായത്. ശ്രീലകത്തേക്ക് അഗ്‌നി പടര്‍ന്നപ്പോള്‍ പടിഞ്ഞാറെ നടയില്‍ ഹോട്ടല്‍ നടത്തിയിരുന്ന വീട്ടിക്കിഴി കേശവന്‍ നായരും ഓടിയെത്തിരുന്നു. ശ്രീകോവിലിലേക്ക് തീ പടരുമെന്നായപ്പോള്‍ നാലമ്പലത്തിനകത്ത് കടന്ന് ഗുരുവായൂരപ്പ വിഗ്രഹം മാറ്റുകയാണുണ്ടായത്. അന്ന് കേശവന്‍ നായര്‍ക്ക് 37 വയസ്സായിരുന്നു. ഭാര്യ – മൂത്തേടത്ത് വിജയലക്ഷ്മി മക്കള്‍. ശ്രീനാരായണന്‍ (എറണാകുളം), വിജയശ്രീ, ജയശ്രീ, ശ്രീകുമാര്‍ (ബാബു ), പരേതയായ രാജശ്രീ. മരുമക്കള്‍ – അജിത, ശ്രീകൃഷ്ണന്‍, രണരാജന്‍, ധന്യ.