ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്നേരെ വധഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകര നേതാവ്. ഖാലിസ്ഥാന്‍ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാല്‍ സിംഗാണ് ഭീഷണി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്. ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷായ്ക്ക് ഇന്ദിര ഗാന്ധിയുടെ വിധിയായിരിക്കും. എന്ന് അമ്രിത്പാല്‍ പറഞ്ഞു.പഞ്ചാബിലെ മോഗ ജില്ലയിലെ ബുദ്ധ്‌സിംഗ് വാല ഗ്രാമത്തില്‍ വെച്ചാണ് വധഭീഷണി മുഴക്കിയത്. ഇന്ദിര ഗാന്ധി ഒരിക്കല്‍ ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അന്ന് എന്താണ് സംഭവിച്ചത്? ഇനി അമിത് ഷായ്ക്ക് വേണമെങ്കില്‍ തന്‍റെ ആഗ്രഹം നിറവേറ്റി നോക്കാം എന്ന് അമ്രിത്പാല്‍ സിംഗ് പറഞ്ഞു.
പഞ്ചാബിലെ ഖാലിസ്ഥാന്‍ അനുകൂലികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് അമിത് ഷാ അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അമ്രിത്പാല്‍. പഞ്ചാബിലെ കൊച്ചു കുട്ടികള്‍ പോലും ഖാലിസ്ഥാനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നതെന്നും സിംഗ് അവകാശപ്പെട്ടു.
ഞങ്ങള്‍ ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. മറ്റാരുടെയും സ്വത്തല്ല. 500 വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വികര്‍ ഈ മണ്ണില്‍ രക്തം ചൊരിയുകയാണ്. എത്രയോ പേര്‍ ത്യാഗങ്ങള്‍ സഹിച്ചു. ഈ ഭൂമിയുടെ അവകാശികള്‍ ഞങ്ങളാണ്. അത് ആര്‍ക്കും തട്ടിയെടുക്കാനാവില്ല. ഇന്ദിരയ്‌ക്കോ മോദിക്കോ അമിത് ഷായ്‌ക്കോ അത് മാറ്റാന്‍ സാധിക്കില്ല. ലോകമെമ്പാടുമുള്ള സൈന്യങ്ങള്‍ വരട്ടെ. മരിച്ചാലും ഞങ്ങളുടെ ആവശ്യം ഒരിക്കലും ഉപേക്ഷിക്കില്ല അമ്രിത്പാല്‍ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.