ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ സുരക്ഷാകവചം ഭേദിച്ച് ലോക്‌സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1