പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട യൂണിറ്റ് ”ഉണരട്ടെ കേരളം ഒടുങ്ങട്ടെ ലഹരി ”എന്ന പേരിൽ നടത്തിയ ക്യാമ്പയിൻ പത്തനംതിട്ട പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ് കുട്ടി എസ്. ഉത്ഘാടനം ചെയ്തു. പത്തനംതിട്ട കൈപ്പട്ടൂരിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട വനിതാ സിവിൽ എക്സയ്‌സ് ഓഫീസർ ഗീത ലക്ഷ്മി എ എസ് വ്യാപാരികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ വ്യാപാര സമൂഹത്തിന് നിരവധി സംഭാവനകൾ നൽകാൻ വ്യാപാരി സമൂഹത്തിന് സാധിക്കുമെന്ന് ഉദ്‌ഘാടകൻ സൂചിപ്പിച്ചു. കെ എച്ച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ നന്ദകുമാർ ജില്ല പ്രസിഡന്റ് സജി കോശി ജോർജ്, സക്കീർ ശാന്തി സുനിത ബിജു, റംല ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.