Friday, July 4, 2025 12:11 pm

പുതിയ കാർണിവൽ പുറത്തിറക്കി, വില 63.90 ലക്ഷം രൂപ മുതല്‍

For full experience, Download our mobile application:
Get it on Google Play

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ കാര്‍ണിവലിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തുക. മുന്‍ തലമുറ കിയ കാര്‍ണിവെലിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഭാവിയില്‍ ഇന്ത്യയില്‍ കാര്‍ണിവലിന്റെ അസംബ്ലിങ് ആരംഭിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിലയില്‍ കാര്യമായ കുറവുവരും. നിലവില്‍ പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാള്‍(30.98 ലക്ഷം രൂപ) വില കൂടുതലാണ് 63.90 ലക്ഷം രൂപ മുതലുള്ള കിയ കാര്‍ണിവലിന്.

സെപ്റ്റംബർ 16 മുതല്‍ തന്നെ കിയ കാര്‍ണിവലിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപയാണ് ബുക്കിങ് തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. നാലാം തലമുറ കാര്‍ണിവെലിന് മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും L രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 18 ഇഞ്ച് ഡയമണ്ട് കട്ട് ഇലോയ് വീലുകളും പിന്നില്‍ ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും പുത്തന്‍ കാര്‍ണിവലിലുണ്ട്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളും നേവി-മിസ്റ്റി ഗ്രേ, ടസ്‌കന്‍-ഉംബര്‍ എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ തീം ഇന്റീരിയര്‍ ഓപ്ഷനുകളും. 2+2+3 സീറ്റിങ് ലേ ഔട്ടുള്ള കാര്‍ണിവലില്‍ രണ്ടാം നിരയില്‍ ഹീറ്റിങ്, വെന്റിലേഷന്‍ ലെഗ് സപ്പോര്‍ട്ട് ഫീച്ചറുകളുള്ള ക്യാപ്റ്റന്‍ സീറ്റുകളും നല്‍കിയിരിക്കുന്നു.

12.3 ഇഞ്ച് കര്‍വ്ഡ് ഡിസ്‌പ്ലേ, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 12 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫ്, 4 സ്‌പോക് സ്റ്റീറിങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 11 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ എന്നിങ്ങനെ നീണ്ടു കിടക്കുന്ന ഫീച്ചറുകളുടെ നിര. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ വന്നതോടെ വാഹനത്തിനുള്ളിലെ സൗകര്യം വിശാലമായിട്ടുണ്ട്. ക്യാപ്റ്റന്‍ സീറ്റുകളില്‍ ഹീറ്റിങ്, വെന്റിലേഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് കൂടി വന്നിട്ടുണ്ട്. പവേഡ് ടെയില്‍ഗേറ്റും പവേഡ് സ്ലൈഡിങ് പിന്‍ ഡോറുകളും യാത്രയുടെ അനായാസത വര്‍ധിപ്പിക്കും.

സുരക്ഷാ സൗകര്യങ്ങളില്‍ 8 എയര്‍ ബാഗുകളും റിയര്‍ ഡിസ്‌ക് ബ്രേക്കും ഇഎസ്‌സിയും ഹില്‍ അസിസ്റ്റ് കണ്‍ട്രോളും ടയര്‍ പ്രഷര്‍ മോണിറ്ററും മുന്നിലേയും പിന്നിലേയും വശങ്ങളിലേയും പാര്‍ക്കിങ് സെന്‍സറുകളും 360 ഡിഗ്രി ക്യാമറയുമുണ്ട്. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് കാര്‍ണിവെലിന് കിയ നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ഹൈബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെ പോവുന്നു അഡാസ് ലെവല്‍ 2 സൗകര്യങ്ങള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

0
തോട്ടപ്പുഴശ്ശേരി : കോഴഞ്ചേരി പുതിയ പാലത്തിന്റെ തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുള്ള റോഡിന്റെ...

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...