കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി 9 ന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത്. കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇലക്ട്രിക് എംപിവി ഈ വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇവി 9 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 2023 മാര്‍ച്ചില്‍ രാജ്യാന്തര വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും ഇന്ത്യയിലുമെത്തുക. വെര്‍ട്ടിക്കല്‍ ആകൃതിയിലുള്ള ഹെഡ്ലാംപ് കണക്റ്റില്‍ എഇല്ഇഡി ലാംപ്, ഡേടൈം റണ്ണിങ് ലാംപ്, വ്യത്യസ്ത രൂപമുള്ള ടെയില്‍ ലാംപ് എന്നിവ വാഹനത്തിലുണ്ട്.
ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയറാണ് വാഹനത്തിന്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ക്ലൈമറ്റ് കണ്‍ട്രോളിനും മൂന്നു സ്ക്രീനുകളുണ്ട്. ഒന്നും രണ്ടും നിരയില്‍ വെന്റിലേറ്റഡ് സീറ്റുകളാണ്. കൂടാതെ മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, റീ ജനറേറ്റീവ് ബ്രേക്കിങ്ങ് പാഡില്‍ ഷിഫ്റ്റേഴ്സ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയുണ്ട്. ഇന്ത്യന്‍ വിപണിയിലെ വിഹിതം 10 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്യുവി ഇന്ത്യയില്‍ എത്തുന്നത്. ഇതിനായി പുതിയ ടച്ച്പോയിന്റുകള്‍ ആരംഭിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്. ഇവി 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്യുവിയായിരിക്കും ഇവി 9. അതിനു ശേഷം മാസ് മാര്‍ക്കറ്റ് ലക്ഷ്യമായി കിയ ചെറു ഇവിയും പുറത്തിറക്കും.