ലോകം മൊത്തം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുക്കുന്ന സമയമാണിപ്പോള്‍. ഒട്ടുമിക്ക കമ്പനികളും മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണിപ്പോള്‍. അതില്‍ തന്നെ ബജറ്റ് വിലയിലുള്ള എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഇന്ത്യയിലടക്കം വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ കിയ റേ ഇവി പരിഷ്‌കരിച്ച് ആഗോള വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കിയ. റേ ഇവിയുടെ ചരിത്രം തപ്പിപ്പോയാല്‍ ഐസിഇ അവതാരത്തില്‍ ദക്ഷിണ കൊറിയയിലും മറ്റ് രാജ്യങ്ങളിലും വര്‍ഷങ്ങളായി വില്‍ക്കപ്പെടുന്ന ഒരു മിനി കാറാണ് കിയ റേ. കിയ റേയുടെ ഇലക്ട്രിക് പതിപ്പ് 2011 ഡിസംബറിലാണ് ആദ്യമായി വിപണിയില്‍ എത്തിയത്. കൊറിയയിലെ ആദ്യത്തെ ഓള്‍ ഇലക്ട്രിക് കാറായിരുന്നു ഇത്. അക്കാലത്ത് ദക്ഷിണ കൊറിയയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച ഇവിയായിരുന്നു ഇത്.
അക്കാലത്ത് 139 കിലോമീറ്റര്‍ റേഞ്ച് മാത്രം നല്‍കിയിരുന്ന കാര്‍ ആഭ്യന്തര നഗര യാത്രകള്‍ക്കായി ഡിസൈന്‍ ചെയ്ത മിനി കാര്‍ ആയിരുന്നു. റേഞ്ച് കുറവായതിനാലും പൊതു ചാര്‍ജിംഗ് സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിനാലും അത് അക്കാലത്ത് വലിയ ക്ലിക്കായില്ല. അതേത്തുടര്‍ന്ന് കാലം തെറ്റി ഇറങ്ങിയ മോഡല്‍ 2018-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇന്ന് മാറിയ സാഹചര്യത്തില്‍ വാഹനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വിപണി പിടിക്കാനാണ് കിയയുടെ ശ്രമം. EV6 എന്ന ഒറ്റ ഇവിയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്നത്. ഇവിടെ പുത്തന്‍ വണ്ടിക്ക് മറ്റ് പ്രമുഖ ഇവികളുടെ റോഡ് പ്രസന്‍സോ സ്‌റ്റൈലിംഗോ ഇല്ലെങ്കിലും തങ്ങളുടെ എന്‍ട്രി ലെവല്‍ ഇവി വിഭാഗം ശക്തിപ്പെടുത്താനാണ് കിയ ശ്രമിക്കുന്നത്. ഏകദേശം 20,500 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ) എന്ന ആകര്‍ഷകമായ വിലയിലാണ് കിയ റേ ഇവിയുടെ 2023 എഡിഷന്‍ കമ്പനി അവതരിപ്പിച്ചത്.
ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് ഈ മോഡലിലൂടെ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ലക്ഷ്യം വെക്കുന്നത്. നഗരയാത്രകള്‍ക്ക് ഉചിതമായത രീതിയില്‍ ഇലക്ട്രിക് കാറിന്റെ റേഞ്ചിലടക്കം കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. വിപണിയിലുള്ള മറ്റ് ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചിലര്‍ക്ക് ഇതിന്റെ രൂപകല്‍പ്പന അത്ര ആകര്‍ഷകമായി തോന്നിയേക്കില്ല. എന്നാല്‍ നല്ല ഒതുങ്ങിയ വലിപ്പത്തിലുള്ള കുഞ്ഞന്‍ ഇവിയെ ഇഷ്ടപ്പെടുന്നവരും കുറവായിരിക്കില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033