കിയ സെൽറ്റോസിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ വിലയും പ്രഖ്യാപിച്ചിരിക്കുകയാണ്. 18 വേരിയന്റുകളിലാണ് കിയ സെൽറ്റോസ് ഫേസ്ലിഫ്റ്റ് വരുന്നത്. 10.89 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന 2023 കിയ സെൽറ്റോസ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും. അഞ്ച് ഗിയർ ബോക്സ് ഓപ്ഷുകളും സെൽറ്റോസിനുണ്ട്. ഈ വാഹനത്തിന്റെ ഹൈ എൻഡ് വേരിയന്റിന്റെ എക്സ് ഷോറൂം വില 19.99 ലക്ഷം രൂപയാണ്.
2023 കിയ സെൽറ്റോസിൽ കമ്പനി നേരത്തെ ഉണ്ടായിരുന്ന 1.5-ലിറ്റർ ഡീസൽ, പെട്രോൾ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇപ്പോൾ പുതിയ 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ചേർത്തിട്ടും ഉണ്ട്. പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സെൽറ്റോസിലുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എഞ്ചിൻ യൂണിറ്റാണ്. ഡിസൈനിലും സവിശേഷതകളിലും നിരവധി മാറ്റങ്ങളോടെയാണ് 2023 മോഡൽ കിയ സെൽറ്റോസ് അവതരിപ്പിച്ചിരിക്കുന്നത്.
1.5 ലിറ്റർ എൻഎ എഞ്ചിനുള്ള HTE വേരിയന്റിന് 10.89 ലക്ഷം രൂപയാണ് വില. ഇത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളു. HTK മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 12.09 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. HTK+ മാനുവൽ ട്രാസ്മിഷൻ വേരിയന്റിന് 13.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്. HTX എന്ന വേരിയന്റിൽ 1.5 ലിറ്റർ എൻഎ എഞ്ചിനും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും വരുന്ന മോഡലിന് 15.19 ലക്ഷം രൂപയും ഐവിടി ഓപ്ഷന് 16.59 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള 6 സ്പീഡ് ഐഎംടി ഗിയർബോക്സ് മോഡൽ രണ്ട് വേരിയന്റിൽ ലഭിക്കും. HTK+ എന്ന വേരിയന്റിന് 14.99 ലക്ഷം രൂപ വിലയുണ്ട്. HTX+ എന്ന വേരിയന്റിന് 18.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇതേ എഞ്ചിൻ 7 സ്പീഡ് ഡിസിടി ഗിയർബോക്സിൽ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. HTX+ വേരിയന്റിന് 19.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. GTX+ വേരിയന്റിന് 19.79 ലക്ഷം രൂപയും X-Line വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് വില.
1.5 ലിറ്റർ ഡീസൺ എഞ്ചിനുമായി വരുന്ന 6 സ്പീഡ് ഐഎംടി ഗിയർബോക്സ് ഓപ്ഷനുള്ള HTE വേരിയന്റിന് 11.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. HTK വേരിയന്റിന് 13.59 ലക്ഷം രൂപ വിലയുണ്ട്. HTK+ എന്ന വേരിയന്റിന്റെ വില 14.99 ലക്ഷം രൂപയാണ്. HTX വേരിയന്റിന് 16.69 ലക്ഷം രൂപയും HTX+ വേരിയന്റിന് 18.29 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഈ എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി ചേരുന്ന HTX വേരിയന്റിന് 18.19 ലക്ഷം രൂപയും GTX+ വേരിയന്റിന് 19.79 ലക്ഷം രൂപയും X-Line വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
പുതിയ DRL, ഫ്രണ്ട് ഗ്രില്ലുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സ്റ്റാർ മാപ്പ് എൽഇഡി പാറ്റേണുള്ള കണക്റ്റഡ് ടെയിൽലൈറ്റുകൾ, 1.5-ടർബോ പെട്രോൾ വേരിയന്റുകൾക്ക് ഡ്യൂവൽ-എക്‌സ്‌ഹോസ്റ്റുകൾ എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് കിയ സെൽറ്റോസ് വരുന്നത്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉൾവശത്തും നിരവധി മാറ്റങ്ങളുണ്ട്. ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയ്ൻമെന്റിനുമായി ക്യാബിനിൽ ഇപ്പോൾ ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്.
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സെറ്റപ്പിനൊപ്പം 8 സ്‌പീക്കർ ബോസ് സൗണ്ട് സിസ്റ്റവും ആൻഡ്രോയിഡ്, ഓട്ടോ, ആപ്പിൾ കാർ പ്ലേ സപ്പോർട്ടും ഉണ്ട്. സ്മാർട്ട്‌ഫോണോ സ്മാർട്ട് വാച്ചോ ഉപയോഗിച്ച് റിമോട്ടായി ആക്‌സസ് ചെയ്യാൻ കഴിയുന്ന കണക്റ്റഡ് കാർ ഫീച്ചറുകളടങ്ങുന്ന കിയ കണക്റ്റ് സ്യൂട്ടും വാഹനത്തിന്റെ പ്രത്യേകതയാണ്. പുതിയ ഡ്യുവൽ പേൻ സൺറൂഫും ശ്രദ്ധേയമാണ്. ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിങ്, വയർലെസ് ഫോൺ ചാർജർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 360 ഡിഗ്രി ക്യാമറ, 8 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് സവിശേഷതകൾ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033