Tuesday, April 22, 2025 5:12 pm

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വാ​ളം​പ​റ​മ്പി​ല്‍ അ​ഖി​ല്‍ രാ​ജി(21)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​ നി​ന്നു പി​ടി​ച്ചിറക്കി സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സ്, എ​സ്‌​ഐ ജ​യ​കൃ​ഷ്ണ​ന്‍, പ്ര​സാ​ദ് ആ​ര്‍ നാ​യ​ര്‍, എ​എ​സ്‌​ഐ സി​ജു സൈ​മ​ണ്‍, ര​ഞ്ജീ​വ് ദാ​സ്, പി.​ഇ. ആ​ന്‍റ​ണി, സി​നി കെ. ​മാ​ത്യു, സി​പി​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ന്‍​ലി, അ​തു​ല്‍ കെ.​മു​ര​ളി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഖി​ല്‍ രാ​ജി​നെതിരെ തൃ​ശൂ​ര്‍ വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സും നിലവിലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

0
അംറേലി: ഗുജറാത്തിലെ അംറേലിയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. അംറേലിയിലെ ശാസ്ത്രി...

സഞ്ചാരികൾക്ക് രുചിയിടമൊരുക്കി കക്കി ഡി കഫെ

0
കോന്നി : ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കിക്കൊണ്ട്...

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം മേപ്പാടി പരൂർകുന്നിൽ യാഥാർഥ്യമായി

0
വയനാട്: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ...

റാന്നി നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നതായി അഡ്വ. പ്രമോദ്...