തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെയ്യാര്‍ ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്.
തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നെന്നാണ് വിവരം. വധ ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.