Friday, June 21, 2024 3:25 am

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാറും സ്വര്‍ണമാലയും കവര്‍ന്ന സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാറും സ്വര്‍ണമാലയും കവര്‍ന്ന സംഘം പിടിയില്‍.
വെള്ളറട സ്വദേശി നന്ദു, വേങ്കോട് സ്വദേശി ഉദയന്‍, നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. വധശ്രമവും കവര്‍ച്ചയും പതിവാക്കിയ അന്തര്‍സംസ്‌ഥാന സംഘത്തിലെ ക്രമിനലുകളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് വെങ്ങാനൂര്‍ സ്വദേശി വിഷ്‌ണുവിനെ കാര്‍ പണയത്തിന് എടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയത്. രഹസ്യ സങ്കേതത്തില്‍ എത്തിച്ച്‌ യുവാവിനെ ഭിഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദ്ദിച്ചും വാഹന വില്‍പ്പന കരാറില്‍ ഒപ്പിടുവിച്ചു. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാലയും തട്ടിയെടുത്തു.സംഭവശേഷം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ സംഘം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

കൂടാതെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചതിനും പരാതികളുണ്ട്. മോഷ്‌ടിക്കുന്ന വാഹനങ്ങള്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് കടത്തിനാണ് പ്രതികള്‍ ഉപയോഗിക്കുന്നത്. സംഘം ആംബുലന്‍സുകളും കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ....

മാർച്ചിന് നേരെ പോലീസ് അതിക്രമം ; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്...

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു....

നെറ്റ് പരീക്ഷ പേപ്പർ ചോർച്ച ; കേസെടുത്ത് സിബിഐ, അന്വേഷണം കടുപ്പിക്കും

0
ദില്ലി: നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്ത് സിബിഐ. ക്രമിനൽ ഗൂഢാലോചന,...

അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

0
ഇടുക്കി : അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന...