ലോസ് ഏഞ്ചൽസ് : തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് നിശയ്ക്ക് ലോസ് ഏഞ്ചൽസിൽ തുടക്കം. കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കാർ നേടി. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കാകർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു പൂച്ചയുടെ സാഹസിക യാത്രയാണ് കാണിക്കുന്നത്. ജിൻ്റ്സ് സിൽബലോഡിസ് ആണ് സംവിധായകൻ.
ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടൻ, നടി കാറ്റഗറികളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായി ‘അനുജ’ ഉണ്ട്. മികച്ച സിനിമയ്ക്കുള്ള ഓസ്‌കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളിൽ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നിൽ. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്‌കാറിൽ ഇത്രയധികം നോമിനേഷനുകൾ നേടുന്നത്.