കൊച്ചി : കിഫ്ബിയ്‌ക്കെതിരായ കേസിൽ ഇഡിയുടെ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി.ജി അരുൺ അദ്ധ്യക്ഷനായ ബെഞ്ച് തുടർ നടപടികൾ തടഞ്ഞത്. ഇഡിയ്ക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. കേസിൽ റിസർവ്വ് ബാങ്കിനെ കോടതി കക്ഷി ചേർത്തു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. ഇഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കിഫ്ബിയ്‌ക്കെതിരായ കേസിൽ ഇഡിയുടെ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി
RECENT NEWS
Advertisment